തിരുവനന്തപുരം: വന്ദേ ഭാരതിനേക്കാള്‍ ഗൗരവത്തോടെ കാണേണ്ടത് നരേന്ദ്രമോദിയുടെ യുവാക്കളുമായുള്ള സംവാദത്തെയാണെന്ന് സിപിഎം. മോദിയുടെ വരവിന്‍റെ മുഖ്യ ഉദ്ദേശ്യം യുവം പരിപാടിയാണെന്നും അതില്‍ കുറഞ്ഞ പ്രാധാന്യമേ വന്ദേഭാരതിന് ഉണ്ടാകൂവെന്നും സിപിഎം കരുതുന്നു. അതുകൊണ്ടുതന്നെ നരേന്ദ്ര മോദിയെ മുന്‍നിര്‍ത്തി യുവാക്കളെ ആകര്‍ഷിക്കാനുള്ള ബിജെപി ശ്രമത്തെ ചെറുക്കാനാണ് സിപിഎം തീരുമാനം. ഡിവൈഎഫ്ഐയെ മുന്‍നിര്‍ത്തി ബിജെപി നീക്കത്തെ ചെറുക്കാനാണ് തീരുമാനം. 23ന് സംസ്ഥാന വ്യാപകമായി ഡിവൈഎഫ്ഐ നടത്തുന്ന റാലികളില്‍ അഞ്ചു ലക്ഷത്തോളം യുവാക്കളെ പങ്കെടുപ്പിക്കും.
നരേന്ദ്ര മോദിയെ മുന്‍നിര്‍ത്തി യുവാക്കളെ ആകര്‍ഷിക്കാനുള്ള ബിജെപി ശ്രമത്തെ ചെറുക്കാനാണ് സിപിഎം തീരുമാനം. ഡിവൈഎഫ്ഐയെ മുന്‍നിര്‍ത്തിയാണ് സിപിഎമ്മിന്‍റെ പ്രതിരോധം. യുവാക്കള്‍ പിന്തുണയ്ക്കുന്ന നേതാവ് മോദിയാണെന്ന ബിജെപി പ്രചാരണത്തിന്‍റെ മുനയൊടിക്കാനാണ് അദ്ദേഹത്തോടുള്ള നൂറ് ചോദ്യങ്ങളുമായി ഡിവൈഎഫ്ഐ കളത്തിലിറങ്ങുന്നത്.