തിരുവനന്തപുരം: ചെമ്പകമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. അഗ്നിരക്ഷാസേനയെത്തി തീയണച്ചു. യാത്രക്കാർക്ക് പരുക്കില്ല. രാവിലെ എട്ടരയോടെയായിരുന്നു അപകടം. ആറ്റിങ്ങലില്‍നിന്ന് തിരുവനന്തപുരത്തേക്കു പോയ കെഎസ്ആർടിസി ഓർഡിനറി ബസിനാണ് തീപിടിച്ചത്. ബസിന്റെ ഉൾവശം പൂർണമായി കത്തിനശിച്ചു.

ബസിനുള്ളിൽനിന്ന് പുകയുയരുന്നത് കണ്ട ഡ്രൈവർ ഉടൻതന്നെ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കിയിരുന്നു. പിന്നാലെ ബസിനു വലിയരീതിയിൽ തീപിടിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ഡ്രൈവറുടെ സമയോചിത ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *