കോഴിക്കോട്: വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന് സൂചന നൽകി കെ.മുരളീധരൻ എംപി. പുതുപ്പളളി തിരഞ്ഞെടുപ്പിന് ശേഷം ചില കാര്യങ്ങൾ തുറന്ന് പറയാനുണ്ടെന്നും മുരളീധരൻ വ്യക്തമാക്കി.

കെ.കരുണാകരൻ സ്മാരക നിർമാണം പൂർത്തിയായിട്ടില്ല. ഈ ലോക്സഭയുടെ കാലാവധി കഴിഞ്ഞ ശേഷം അക്കാര്യത്തിൽ അടക്കം ശ്രദ്ധ കേന്ദ്രീകരിക്കാണം. അതിനായി പൊതുപ്രവർത്തനത്തിൽ നിന്ന് മാറി നിൽക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും മുരളീധൻറെ പറഞ്ഞു. വിശദ വിവരങ്ങൾ ആറാം തീയതിക്കു ശേഷം വ്യക്തമാക്കാമെന്നും കെ. മുരളിധരൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *