തിരുവനന്തപുരം: നവകേരള സദസ്സിനിടെ കെഎസ്‌യു–യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയുള്ള പൊലീസിന്റെയും സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെ ഗൺമാൻമാരുടേയും അതിക്രമത്തിൽ പ്രതിഷേധിച്ച് 23ന് കെപിസിസിയുടെ നേതൃത്വത്തിൽ‌ ഡിജിപി ഓഫീസ് മാർച്ച് നടത്തും. കാൽലക്ഷംപേരെ അണിനിരത്തിയുള്ള മാർച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് വിഡി സതീശന്‍ മുഖ്യാതിഥിയാകും.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗങ്ങളായ രമേശ് ചെന്നിത്തല, ഡോ.ശശി തരൂര്‍ എംപി, കൊടിക്കുന്നില്‍ സുരേഷ് എംപി,യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, മുന്‍ കെപിസിസി പ്രസിഡന്റ് കെ.മുരളീധരന്‍ എംപി, തുടങ്ങിയവർ പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *