ചെന്നൈ: സിപിഎം രൂപീകരിച്ച മുതിർന്ന നേതാക്കളിലൊരാളായ എൻ. ശങ്കരയ്യ (102) അന്തരിച്ചു. പനിയെയും ശ്വാസതടസത്തെയും തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1964 ഏപ്രിൽ 11ന് സിപിഐ ദേശീയ കൗൺസിലിൽനിന്ന് വി.എസ്.അച്യുതാനന്ദനൊപ്പം ഇറങ്ങി, സിപിഎമ്മിനു രൂപം നൽകിയവരിൽ ഒരാളാണ് ശങ്കരയ്യ. 1967, 1977, 1980 വർഷങ്ങളിൽ സിപിഎം അംഗമായി തമിഴ്നാട് നിയമസഭയിലെത്തിയ അദ്ദേഹം ഏറെക്കാലം പാർട്ടി സംസ്ഥാന സെക്രട്ടറിയുമായിരുന്നു.

1941ൽ മധുര അമേരിക്കൻ കോളജിൽ പഠനകാലത്തു തന്നെ തീപ്പൊരിയായിരുന്നു ശങ്കരയ്യ. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ പഠനം പൂർത്തിയാക്കാൻ അനുവദിക്കാതെ ബ്രിട്ടീഷ് സൈന്യം പിടികൂടി തടവിലാക്കി. സ്വാതന്ത്ര്യ സമര ചരിത്രരേഖകളിൽ അടയാളമായി മാറിയ അദ്ദേഹം 8 വർഷത്തോളം ജയിൽ വാസം അനുഭവിച്ചു. രാജ്യം സ്വതന്ത്രമാകുന്നതിനു തലേന്നാണു ശങ്കരയ്യയും സ്വതന്ത്രനായത്.

Leave a Reply

Your email address will not be published. Required fields are marked *